മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവരാന്‍ ശ്രമം; അമ്മയും മകളും അറസ്റ്റില്‍

കല്‍പറ്റ: മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയേയും മകളേയും സുല്‍ത്താന്‍ ബത്തേരി പോലിസ് അറസ്റ്റ് ചെയ്തു.കാക്കവയലില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി (23) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തു വച്ചാണ് സംഭവം. ആശുപത്രിയിലേക്ക് വന്ന 72 കാരിയെ തിരികെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് അവരുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെമാല ഇരുവരും കവര്‍ന്നതായാണ് പരാതി.
വയോധിക ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി മോഷ്ടാക്കളെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.യുവതിയുടെ മൂന്ന് മാസത്തോളം പ്രായമായ കുഞ്ഞിന് സ്വര്‍ണാഭരണങ്ങളൊന്നുമില്ലാത്തതിനാലാണ് തങ്ങള്‍ കവര്‍ച്ചാ മാര്‍ഗം തിരഞ്ഞെടുത്തതെന്നാണ് പ്രതികള്‍ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. യൂട്യൂബിലും മറ്റും നോക്കിയാണ് കുരമുളക് സ്‌പ്രേ ആശയം മനസിലാക്കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
RELATED STORIES
വിദ്വേഷ പ്രസംഗക്കേസില് ചോദ്യം ചെയ്യലിന് ഹാജരാവില്ല; പോലിസ്...
29 May 2022 2:16 AM GMTഅമ്പലപ്പുഴയില് 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു
29 May 2022 1:54 AM GMTരാജ്യസഭയിലേക്കുള്ള സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് എഎപി
29 May 2022 1:18 AM GMTതൃക്കാക്കരയില് ഇന്ന് കൊട്ടിക്കലാശം
29 May 2022 1:03 AM GMTകേരളത്തില് മഴ ശക്തമാവും; ഞായറാഴ്ച എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
28 May 2022 7:36 PM GMTആദിവാസി വാച്ചറെ പീഡിപ്പിക്കാന് ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന്...
28 May 2022 7:28 PM GMT