ട്രെയിന്‍ യാത്ര; സുരക്ഷാ മുന്‍കരുതലുമായി ആര്‍പിഎഫ്

ട്രെയിന്‍ യാത്രക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന മോഷണങ്ങള്‍, അപകടങ്ങള്‍ എന്നിവ തടയാനാണ് ഇത്തരത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

ട്രെയിന്‍ യാത്ര; സുരക്ഷാ മുന്‍കരുതലുമായി ആര്‍പിഎഫ്

പെരിന്തല്‍മണ്ണ: നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ അധികരിച്ചു വരുന്ന അപകടങ്ങളുടെ സാഹചര്യത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണം നടത്തി. മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചു നടന്ന ബോധവത്ക്കരണ പരിപാടി നിലമ്പൂര്‍ ആര്‍പിഎഫ് എസ് ഐ രമേഷ് കുമാര്‍ നേതൃത്വം നല്‍കി.

ട്രെയിന്‍ യാത്രക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന മോഷണങ്ങള്‍, അപകടങ്ങള്‍ എന്നിവ തടയാനാണ് ഇത്തരത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷ്ണര്‍ മനോജ് കുമാറിന്റെ നിര്‍ദ്ധേശ പ്രകാരമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
RELATED STORIES

Share it
Top