- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രൊജക്ടുകള്‍ ഉല്പന്നങ്ങളാക്കി വിപണിയിലിറക്കും; സഹൃദയയും ശ്രീചിത്തിരയും ധാരണാ പത്രം ഒപ്പിട്ടു
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര, ദേശീയ തലങ്ങളില്‍ സഹൃദയയിലെ വിദ്യാര്‍ത്ഥികളുടെ നിരവധി പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
മാള: കൊടകര സഹൃദയ എഞ്ചിനീയറിങ് കോളജിലെ ബിസിനസ് ഇന്‍കുബേറ്ററുകളിലേയും വിദ്യാര്‍ഥികളുടേയും പ്രൊജക്ടുകള്‍ ഉല്പന്നങ്ങളാക്കി വിപണിയില്‍ ഇറക്കുന്നതിനായി സഹൃദയയും ശ്രീചിത്തിരയും ധാരണാ പത്രം ഒപ്പിട്ടു. തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാള്‍ മെഡിക്കല്‍ സയന്‍സ് ആന്‍റ് ടെക്നോളജിയുടെ ബിസിനിസ് ഇന്‍കുബേറ്ററായ ടിമിഡും (TIMeD) അനുബന്ധിച്ചുള്ള ടെക്നോളജി ട്രാന്‍സ്ഫര്‍ ഓഫീസും സഹൃദയ കോളേജുമായാണ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.
ഇത് വഴി ബയോമെഡിക്കല്‍, ബയോടെക്നോളജി വിഭാഗങ്ങളിലെ കുട്ടികളുടെ പ്രോജക്ടുകള്‍ക്ക് പേന്റന്റ് എടുക്കുന്നതിനും പല വ്യവസായ ശൃംഖലയുമായും സഹകരിച്ച് ഉല്പന്നങ്ങളായി വിപണിയിലിറക്കാനും സഹായിക്കുന്നു. പഠിക്കുന്നതോടൊപ്പം തന്നെ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ തുടങ്ങുന്നതിനും സഹൃദയയിലെ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് പരിശീലനങ്ങളും ക്ലാസുകളും സാങ്കേതിക സഹായങ്ങളും സഹൃദയയിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര, ദേശീയ തലങ്ങളില്‍ സഹൃദയയിലെ വിദ്യാര്‍ത്ഥികളുടെ നിരവധി പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഈ പ്രൊജക്ടുകള്‍ സമൂഹ നന്മക്കായി ജനോപകാര പ്രദമായ രീതിയില്‍ ഉല്പന്നങ്ങളാക്കാന്‍ മാറ്റാന്‍ ഒരുങ്ങുകയാണ്.
ചടങ്ങില്‍ സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പാറേമാന്‍, പ്രിന്‍സിപ്പാള്‍ ഡോ. നിക്‌സന്‍ കുരുവിള, ശ്രീചിത്തിര ടിമിഡ് സിഇഒ എസ് ബല്‍റാം, എഞ്ചിനീയര്‍മാരായ രാജ് കൃഷ്ണ രാജന്‍, സി ജി സന്ധ്യ, സഹൃദയ ബയോമെഡിക്കല്‍ വിഭാഗം മേധാവി ഡോ. ഫിന്റൊ റാഫേല്‍, ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. അമ്പിളി മേച്ച്വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
അതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMTഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMTഅല്ലു അര്ജുന് ജയില്‍ മോചിതനായി(വീഡിയോ)
14 Dec 2024 1:56 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഎസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMT