പ്രവാസി ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു
പ്രതിഷേധ സമരം പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് പി ഐ നിസാര്‍ ഉദ്ഘാടനം ചെയ്തു.

മാള: പ്രവാസികള്‍ക്ക് പുനരധിവാസം നടപ്പാക്കുക, കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, പ്രവാസികളെ നാട്ടിലെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രവാസി ലീഗ് കൊടുങ്ങല്ലര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് പി ഐ നിസാര്‍ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എ എ അഷറഫ് അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ സെക്രട്ടറി എം എ സത്താര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ സദഖത്തുള്ള സ്വാഗതം പറഞ്ഞു. റഫീക്ക് കളത്തില്‍, അലിയാര് കടലായി, അബ്ദുല്‍ നാസര്‍ ഫൈസി, മന്‍സൂര്‍ അറക്കല്‍, എം എ സുലൈമാന്‍, ഒ ബി ജബ്ബാര്‍, സി എ അബ്ദുള്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
എസ്ഡിപിഐയുടെ ശക്തി ഫാഷിസ്റ്റുകള്‍ തിരിച്ചറിയുന്നു
20 May 2022 4:19 PM GMTആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനെ 1991ലെ നിയമം...
20 May 2022 3:54 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMTസമാജ്വാദി പാര്‍ട്ടി എംഎല്‍എ അസം ഖാന് ജയില്‍മോചിതനായി
20 May 2022 3:08 PM GMTഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ
20 May 2022 3:03 PM GMTഹിജാബി പ്രതീകമായ ബിബി മുസ്കാന് മരണപ്പെട്ടുവോ...?
20 May 2022 2:25 PM GMT