പോലിസ് ക്രൂരത :യൂത്ത് കോൺഗ്രസ് റെയിൽവേ പോലിസ് സ്റ്റേഷൻ മാർച്ച്
ജില്ലാ കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് കടക്കുന്നതിനിടയില്‍ പ്രവര്‍ത്തകരെ പോലിസ് തടയുകയും കടക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തള്ളിമാറ്റാന്‍ ശ്രമിച്ചു.

കണ്ണൂര്‍: ബൂട്ടിട്ട കാലുകൊണ്ട് ട്രെയിന്‍ യാത്രക്കാരനെ പോലിസ് ക്രൂരമായി ചവിട്ടുകയും മനുഷ്യത്വ രഹിതമായി പെരുമാറുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു. സമരത്തിൽ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.
ജില്ലാ കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് കടക്കുന്നതിനിടയില്‍ പ്രവര്‍ത്തകരെ പോലിസ് തടയുകയും കടക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തള്ളിമാറ്റാന്‍ ശ്രമിച്ചു. പോലിസിന്റെ നായാട്ടിനെതിരേ പ്രതിഷേധിക്കാന്‍ പോലും അനുവദിക്കാത്ത പോലിസിന്റെ നടപടിക്കെതിരേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ പ്രഖ്യാപിക്കുകയും മാര്‍ച്ച് പോലിസ് വലയം ഭേദിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ് നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, റോബര്‍ട്ട് വെള്ളംവള്ളി, വി രാഹൂല്‍, പ്രിനില്‍ മതുക്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RELATED STORIES
അനധികൃത കൈവശഭൂമി സർക്കാർ ഏറ്റെടുത്തു
22 May 2022 5:42 PM GMTരാജ്യത്ത് ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ സ്ഥിരീകരിച്ചു
22 May 2022 5:05 PM GMTആദിവാസി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍: നടപടിക്ക്...
22 May 2022 4:53 PM GMTഇന്ധനനികുതി കുറച്ചത് ബിജെപിയുടെ വെറും തന്ത്രമെന്ന് കോണ്‍ഗ്രസ്...
22 May 2022 4:34 PM GMTകുട്ടിയെ വളര്‍ത്തുനായ കടിച്ചു; ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിക്ക് 4...
22 May 2022 4:05 PM GMTമാള: മെഡിക്കല്‍ ക്യാമ്പും ഭദ്രം ചികിത്സ സഹായവിതരണവും നടത്തി
22 May 2022 3:51 PM GMT