Districts

88കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍

ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ വയോധിക ആശുപത്രിയില്‍ ചികിത്സയിലാണ്

88കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍
X

കോട്ടയം: കോട്ടയം കിടങ്ങൂരില്‍ 88 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 20കാരന്‍ പിടിയില്‍.കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍(20) ആണ് കിടങ്ങൂര്‍ പോലിസിന്റെ പിടിയിലായത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ പോലിസ് സംഘം ഒളിസ്ഥലത്തുനിന്നാണ് പിടികൂടിയത്.

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മക്കള്‍ വിവാഹശേഷം മാറി താമസിക്കുകയാണ്. ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ വയോധിക ആശുപത്രിയില്‍ ചികിത്സ തേടി.

കിടങ്ങൂര്‍ എസ്എച്ച്ഒ ബിജു കെആര്‍, എസ്‌ഐ കുര്യന്‍ മാത്യു, എഎസ്‌ഐ ബിജു ചെറിയാന്‍, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it