കൊവിഡ് മുക്തരുടെ പ്ലാസ്മ ഡോണേഷൻ ക്യാംപ് ശ്രദ്ധേയമായി
തിരൂർ കിൻഷിപ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എപി നസീമ ഉദ്ഘാടനം ചെയ്തു

തിരൂർ: സ്നേഹതീരം വോളന്റിയർ വിങ്ങും, ബ്ലഡ് ഡോണേഴ്സ് കേരളയുടെ തിരൂർ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കൊവിഡ് മുക്തരുടെ ജില്ലാ തല പ്ലാസ്മ ഡൊണേഷൻ ക്യാംപ് ശ്രദ്ധേയമായി.
തിരൂർ കിൻഷിപ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എപി നസീമ ഉദ്ഘാടനം ചെയ്തു. നിലവിൽ പ്ലാസ്മ ലഭ്യത കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ ഇതുപോലുള്ള ക്യാംപുകൾ മാതൃകയാക്കി മലപ്പുറം ജില്ലയിൽ ഉടനീളം എല്ലാ സന്നദ്ധ സംഘടനകളും ക്യാംപുകൾ നടത്താൻ മുന്നോട്ട് വരണമെന്ന് ചടങ്ങിൽ ചെയർപേഴ്സൺ അഭിപ്രായപെട്ടു.
നാസർ കുറ്റൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തിരൂർ എസ്ഐ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. നഗര സഭ കൗൺസിലർ കെകെ സലാം മാസ്റ്റർ, അഡ്വ. വിക്രം കുമാർ, ഡോ. ഫവാസ് മിസിർ, മുജീബ് താനാളൂർ, ഷബീറലി തിരൂർ, സുധീഷ് നായത്ത്, സുഹൈൽ പെരുമാൾ, ഉബൈദ് പികെ, അനസ് യു എന്നിവർ സംസാരിച്ചു.
കൊവിഡ് നെഗറ്റീവ് ആയ ആളുകളുടെ രക്തദാനത്തിലൂടെ ലഭിച്ച പ്ലാസ്മ, കൊവിഡ് മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് പ്ലാസ്മ തെറാപ്പി വഴി നൽകുന്നതിനാണ് മഞ്ചേരി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ ക്യാംപ് സംഘടിപ്പിച്ചത്.അബുൽ ഫസൽ പി, അഫീല കെപി, നീമ വിപി, ദൃശ്യ എം, റംല സികെ, മുഷ്താഖ് പി, അഹ്‌മദ് റാസി കെപി എന്നിവർ ക്യാംപിന് നേതൃത്വം നൽകി.
RELATED STORIES
പോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില്‍ ; നാളെ...
28 May 2022 10:12 AM GMTമുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMT