Districts

പട്ടിക്കാട് മേലാറ്റൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് മിന്നും ജയം

പട്ടിക്കാട് മേലാറ്റൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് മിന്നും ജയം
X

പെരിന്തല്‍മണ്ണ: ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചപ്പോള്‍ പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും മേലാറ്റൂര്‍ ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും മിന്നും വിജയം. സയന്‍സിലും സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി ഹ്യൂമാനിറ്റീസിലും നൂറു ശതമാനമാണ് പട്ടിക്കാട് സ്‌കൂളിന്റെ വിജയം. ആറ് വര്‍ഷം തുടര്‍ച്ചയായി സയന്‍സ് ഗ്രൂപ്പില്‍ നൂറു ശതമാനം വിജയം നേടുന്ന സ്‌കൂളാണിത്. കൊമേഴ്‌സ് ഗ്രൂപ്പില്‍ വിജയം 94 ശതമാനമാണ്. 11 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 97.14 ആണ് സ്‌കൂളിന്റെ ആകെ വിജയ ശതമാനം.

99.22 ആണ് മോലാറ്റൂര്‍ ആര്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വിജയ ശതമാനം. ബയോളജി സയന്‍സിലും കൊമേഴ്‌സിലും നൂറു ശതമാനം വിജയം നേടി. ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ് ഗ്രൂപ്പുകള്‍ക്ക് 99 ശതമാനം. ബയോളജി സയന്‍സില്‍ 11ഉം കോമേഴ്‌സില്‍ നാലും ഹ്യൂമാനിറ്റീസില്‍ ഒരു വിദ്യാര്‍ഥിയും എല്ലാ വിഷയങ്ങള്‍ക്കും എ പളസ് നേടി. രണ്ട് വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ചു.

Next Story

RELATED STORIES

Share it