Districts

പാറക്കുളം തരം മാറ്റല്‍;ലാന്‍ഡ് റവന്യു കമീഷണര്‍ റിപ്പോര്‍ട്ട് തേടി

പാറക്കുളം തരം മാറ്റല്‍;ലാന്‍ഡ് റവന്യു കമീഷണര്‍ റിപ്പോര്‍ട്ട് തേടി
X

പാലക്കാട്: കല്‍മണ്ഡപം പാറക്കുളം അനധികൃതമായി തരം മാറ്റിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച് ഒരു മാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും,മൂന്ന് മാസത്തിനകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് ലാന്‍ഡ് റവന്യു കമീഷണര്‍ റവന്യു വിജിലന്‍സ് ഡെപ്യൂട്ടി കലക്ടറോട് ആവശ്യപ്പെട്ടു.

വില്ലേജ് ഓഫിസറും താലൂക്ക് ഓഫിസറും ആര്‍ഡിഒയും ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് നിയമവിരുദ്ധമായി കുളം പരിവര്‍ത്തനം ചെയ്തത് സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് നടപടിയെടുക്കണമെന്നും അവശ്യപ്പെട്ട് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പാറക്കുളം തരം മാറ്റിയ ഉത്തരവ് നിയമവിരുദ്ധവും ആസൂത്രിതവുമാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാമെന്നും ലാന്‍ഡ് റവന്യു കമീഷണര്‍ സിഎ ലത നേരത്തെ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം പാലക്കാട് നഗരസഭയില്‍ മാത്രം പത്തുവര്‍ഷത്തിനുള്ളില്‍ പത്തില്‍ പരം കുളങ്ങള്‍ നിയമവിരുദ്ധമായി നികത്തി കൂറ്റന്‍ ബില്‍ഡിങ് നിര്‍മ്മിച്ചിരിക്കുകയാണ.് പരാതി നല്‍കിയാലും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാവാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പാലക്കാട് ഉഷ്ണം കൂടുന്നതിന്റെ പ്രധാന കാരണം ഇതു തന്നെയാണെന്നും, ജനവിരുദ്ധമായി കുളങ്ങള്‍ നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും കുളങ്ങള്‍ പൂര്‍വ്വസ്ഥിതിയില്‍ ആക്കുകയും ചെയ്യണമെന്നാണ് ജനകീയ ആവശ്യം.



Next Story

RELATED STORIES

Share it