വയനാട് മേപ്പാടിയില്‍ ടിപ്പര്‍ ലോറി ദേഹത്ത് മറിഞ്ഞ് ഒരാള്‍ മരിച്ചു
BY SNSH17 Feb 2022 8:53 AM GMT

X
SNSH17 Feb 2022 8:53 AM GMT
കല്പറ്റ: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു.പൊഴുതന പാറത്തോട് സേട്ടുക്കുന്ന് കുറ്റിപ്ലാക്കല്‍ സാബു എന്ന സ്കറിയ(44) ആണ് മരിച്ചത്.വളപ്പൊടിയുമായി പോകുന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് തെന്നി മാറിയപ്പോള്‍ ചാടിയിറങ്ങിയ സാബുവിന് മേലെ ടിപ്പര്‍ വീഴുകയായിരുന്നു.വാഹനത്തിന്റെ ഡ്രൈവര്‍ ജസീല്‍ പരിക്കേറ്റ് ചികിത്സയിലാണ്.
മേപ്പാടിയിലെ തോട്ടത്തിലേക്ക് വളവുമായി ടിപ്പറില്‍ പോയതായിരുന്നു സാബു.മഴ പെയ്തതിനെ തുടര്‍ന്ന് ചെളിയായ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ നിരങ്ങി നീങ്ങിയപ്പോള്‍ ചാടിയിറങ്ങിയ സാബുവിന് മേലേക്ക് ടിപ്പര്‍ മറിയുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.സംസ്കാരം വൈകീട്ട് തരിയോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: സിമി, മക്കള്‍: ദീപു, ദീപക്, ദില്‍ന.
Next Story
RELATED STORIES
ഇടത് നേതാക്കൾ അതിജീവിതയോട് മാപ്പ് പറയണം; ഹരജിയിലെ ആരോപണങ്ങൾ...
26 May 2022 8:40 AM GMTപാകിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് ദിവസത്തെ സമയപരിധി...
26 May 2022 7:34 AM GMTയുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി പാളത്തില്‍ തള്ളി; 21കാരനായ സുഹൃത്ത്...
26 May 2022 6:18 AM GMTഷോണ്‍ ജോര്‍ജ്ജിനെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
26 May 2022 6:02 AM GMTപ്രവാസിയുടെ കൊലപാതകം; മൂന്നു പേര് കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMTനാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMT