Districts

കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു

ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമടക്കം ബന്ധുക്കളായ 24 പേർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു
X

പയ്യോളി: കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു. പയ്യോളി ഇരുപത്തിനാലാം വാർഡിലെ വടക്കെ കാഞ്ഞിരോളി അസയിനാർ (95) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് വൈകിട്ടോടെ മരണപ്പെട്ടത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമടക്കം ബന്ധുക്കളായ 24 പേർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം ബുധനാഴ്ച അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കും. ഭാര്യ: സൈനബ, മക്കൾ: അബ്ദുൽനാസർ ( ഖത്തർ ), റഫീഖ് (സൗദി അറേബ്യ), ഖദീജ, സുബൈദ, നഫീസ, ശരീഫ, റസിയ, നസീമ. മരുമക്കൾ: ഹസ്സൻ കോയ, ഭാവന ബാവ ഹാജി, മൂസ, അബൂബക്കർ (ആവള ), ബശീർ , സുബൈർ(തച്ചൻ കുന്ന്), റാഫിബ, റാശിഫ. സഹോദരങ്ങൾ: വി കെ മൊയ്തു, പാത്തുമ്മ, ഫാത്തിമ, സൈന

Next Story

RELATED STORIES

Share it