- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിലമ്പൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ ഊർങ്ങാട്ടേരിയിലെ ചെക്കുന്ന് മല സന്ദർശിച്ചു
2018 ൽ ആയിരം മീറ്ററോളം ദൂരത്തിൽ ഉണ്ടായ വിള്ളലിനെ തുടർന്ന് ജിയോളജി വകുപ്പ് പഠനത്തിൽ വരും വർഷങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത ചൂണ്ടി കാണിച്ചിരുന്നു
മലപ്പുറം: മഴ ശകതി പ്രാപിച്ചാൽ അതീവ അപകടവസ്ഥയിലുള്ള ചെക്കുന്ന് മലയിൽ മണ്ണിടിച്ചിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്ന ജിയോളജി വകുപ്പിന്റെ പഠന റിപോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിലമ്പൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ ഊർങ്ങാട്ടേരിയിലെ ചെക്കുന്ന് മല സന്ദർശിച്ചു.
2018 ൽ ആയിരം മീറ്ററോളം ദൂരത്തിൽ ഉണ്ടായ വിള്ളലിനെ തുടർന്ന് ജിയോളജി വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ പഠനത്തിൽ വരും വർഷങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത ചൂണ്ടി കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുന്നതിൻ്റെ സാധ്യതകൾ ആരായുന്നതിനായിരുന്നു സന്ദർശനം.
ചെക്കുന്ന് മലയിൽ താമസിക്കുന്ന ആദിവാസികളും താഴ് വാരങ്ങളിലെ മുഴുവൻ ജനങ്ങളുടെയും പട്ടിക വാർഡ് അടിസ്ഥാനത്തിൽ ശേഖരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി നടപടി സ്വീകരിക്കുമെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഗഫൂർ പറഞ്ഞു. തിരുവാലി ഫയർസ്റ്റേഷൻ അസിസ്റ്റൻറ് ഓഫിസർ എം ടി മുനവർ സമാൻ ഉൾപ്പെടെയുള്ളവരാണ് സന്ദർശനം നടത്തിയത്. സേവ് ചെക്കുന്ന് ഭാരവാഹികളായ കൃഷ്ണൻ എരഞ്ഞിക്കൽ, ഗഫൂർ പൂവ്വത്തിക്കൽ, മുനീർ ഒതായി, സേവ് ചെക്കുന്ന് സമിതി അംഗങ്ങളായ ഇ ടിബഷീർ, മുഹമ്മദ് കുറുവാണി ഉൾപ്പെടെയുള്ളവർ അനുഗമിച്ചു.
RELATED STORIES
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMTവൈദ്യുതി മോഷണമെന്ന് ആരോപണം; സംഭലില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പരിശോധന
14 Dec 2024 10:18 AM GMTപത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMTവി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMT