വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുമായി നഗ്ന വീഡിയോ ചാറ്റിങ്ങ്: പ്രതി പിടിയിൽ
സംഭവത്തിന് ശേഷം പ്രതി നേമത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഒളിസങ്കേതം വളഞ്ഞ പോലിസിനെ കണ്ടു ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് കീഴടക്കിയത്.

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 വയസ് പ്രായമുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് നഗ്നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകൾ അയച്ച് കൊടുത്തശേഷം നഗ്ന വീഡിയോ ചാറ്റിങ്ങ് നടത്തി രഹസ്യമായി സ്ക്രീൻ റെക്കോർഡ് ചെയ്തു ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തൻ വീട്ടിൽ മഹേഷ് എം ( 33) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലിസ് നേമം പള്ളിച്ചലിൽ ഒളിവിൽ കഴിയവെ ഒളിസങ്കേതം വളഞ്ഞ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് പെൺകുട്ടിയുടെ നഗ്നവീഡിയോകൾ അയച്ചുകൊടുക്കാൻ നിർബന്ധിച്ചു. അത് നിരസിച്ച പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ച് കൊടുക്കുമെനന്നും, സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയും പെൺകുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് 3 വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമ്മിച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം പ്രതി നേമത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഒളിസങ്കേതം വളഞ്ഞ പോലിസിനെ കണ്ടു ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് കീഴടക്കിയത്. സിറ്റി പോലിസ് കമ്മിഷണർ ഐജി ബൽറാം കുമാർ ഉപാദ്ധ്യായ ഐപിഎസിന്റെ നിർദേശ പ്രകാരം സൈബർ പോലീസ് അസി. കമ്മീഷണർ ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RELATED STORIES
ഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMTപ്രീമെട്രിക് സ്കോളർഷിപ്പ്: ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ ന്യൂനത...
22 May 2022 1:29 PM GMTമണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്; മൽസ്യ ബന്ധനത്തിന്...
22 May 2022 12:39 PM GMTതെരുവ്നായയുടെ കടിയേറ്റ അഞ്ചാം ക്ലാസുകാരന് മരിച്ചു
22 May 2022 11:50 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്: 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു
22 May 2022 11:42 AM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT