Districts

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത പുറത്ത് കൊണ്ട് വരണം: എസ്ഡിപിഐ

പോലിസ് ചോദ്യം ചെയ്യാൻ കൊണ്ടു വന്നവരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തി മോചിപ്പിച്ചതും സംഭവത്തിന്റെ ഉന്നതതല ഗൂഢാലോചന വെളിവാക്കുന്നു.

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത പുറത്ത് കൊണ്ട് വരണം: എസ്ഡിപിഐ
X

നാദാപുരം: തൂണേരിയിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിട്ടയച്ച സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ട് വരാൻ അധികാരികൾ തയ്യാറാകണമെന്ന് എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസ്തുത സംഭവത്തിൽ നേരിട്ട് ഗൂഢാലോചന നടത്തുകയും നേതൃത്വം നൽകുകയും ചെയ്ത പ്രതികളെ ഇത് വരെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് അറിയുന്നത്. ഗൾഫിൽ നടന്ന സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഈ ഇടപാടിൽ കണ്ണികളായ ആളുകളെ കുറിച്ച് അഹമ്മദിന്റെ ബന്ധുക്കളും നാട്ടുകാരും പോലിസിന് കൃത്യമായ വിവരം നൽകിയിട്ടും ആരേയും അറസ്റ്റ് ചെയ്യാത്തത് ചില ഭരണകക്ഷി നേതാക്കളുടെ ഇടപെടൽ കൊണ്ടാണ്.

പോലിസ് ചോദ്യം ചെയ്യാൻ കൊണ്ടു വന്നവരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തി മോചിപ്പിച്ചതും സംഭവത്തിന്റെ ഉന്നതതല ഗൂഢാലോചന വെളിവാക്കുന്നു. ഇത് സംബന്ധമായി നില നിൽക്കുന്ന ദുരൂഹത നീക്കി യാഥാർത്ഥ്യം വെളിപ്പെടുത്താനും ജനങ്ങളുടെ ആശങ്കയകറ്റാനും പോലിസ് തയാറാകണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബഷീർ ചീക്കോന്ന് അധ്യക്ഷത വഹിച്ചു. കെകെ നാസർ മാസ്റ്റർ, അയ്യൂബ് തീർച്ചലോത്ത്, സിറാജ് ചാലപ്പുറം എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it