Districts

മോഹനം 2020 ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനം

മാര്‍ച്ച് ഏഴ് മുതല്‍ 11വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയേറ്ററില്‍ രാവിലെ 10 നും 12.30 നും ഓരോ പ്രദര്‍ശനങ്ങളും ഗ്രാമികയില്‍ രാത്രി 6.30ന് ഓരോ പ്രദര്‍ശനവും ഉള്‍പ്പെടെ അഞ്ച് ദിവസങ്ങളിലായി 15 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

മോഹനം 2020 ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനം
X

മാള: അന്തരിച്ച യുവ സംവിധായകന്‍ മോഹന്‍ രാഘവന്റെ സ്മരണക്കായി കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റി തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മോഹനം 2020 ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനവും നടന്നു. ചലച്ചിത്ര സംവിധായകന്‍ പ്രേംലാല്‍ ലോഗോ പ്രകാശനം ചെയ്തു.

മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് പാസ് വിതരണം ഉദ്ഘാടനം ചെയ്തു. മാള പ്രസ് ക്ലബ് പ്രസിഡന്റ് എ ജി മുരളീധരന്‍ പാസ് ഏറ്റുവാങ്ങി. അഷ്ടമിച്ചിറ സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കെ വി ഡേവീസ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഷാജി ടി യു ആമുഖ പ്രഭാഷണം നടത്തി. മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ ആന്റണി ഈസ്റ്റ്മാന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി പി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗം കെ സി രഘുനാഥ്, അഷ്ടമിച്ചിറ വായനശാല പ്രസിഡന്റ് കെ വി രഘു എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി കെകിട്ടന്‍ സ്വാഗതവും കെ സി ത്യാഗരാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. അഷ്ടമിച്ചിറ വി കെ മനോജ് സ്മാരക വായനശാലയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാര്‍ച്ച് ഏഴ് മുതല്‍ 11വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയേറ്ററില്‍ രാവിലെ 10 നും 12.30 നും ഓരോ പ്രദര്‍ശനങ്ങളും ഗ്രാമികയില്‍ രാത്രി 6.30ന് ഓരോ പ്രദര്‍ശനവും ഉള്‍പ്പെടെ അഞ്ച് ദിവസങ്ങളിലായി 15 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലോകഭാഷകളില്‍നിന്നും ഇന്ത്യന്‍ ഭാഷകളില്‍നിന്നും മലയാളത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it