Districts

വീട്ടിൽ ഒറ്റക്കു താമസിച്ചിരുന്ന ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ ഉച്ചക്ക് 12 മണിയോടെ വീട്ടുമുറ്റത്ത് അബോധാവസ്ഥയിൾ കണ്ടതിനെ തുടർന്ന് അയൽവാസി ഇരിങ്ങാലക്കുട പോലിസിൽ വിവരമറിയിച്ചു

വീട്ടിൽ ഒറ്റക്കു താമസിച്ചിരുന്ന ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
X

മാള: വീട്ടിൽ ഒറ്റക്കു താമസിച്ചിരുന്ന ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാങ്കല്ലൂർ ജംഗ്ഷന് കിഴക്കു വശം എരുമത്തടം അരീപ്പുറത്ത് സുധീർ (45) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് 12 മണിയോടെ വീട്ടുമുറ്റത്ത് അബോധാവസ്ഥയിൾ കണ്ടതിനെ തുടർന്ന് അയൽവാസി ഇരിങ്ങാലക്കുട പോലിസിൽ വിവരമറിയിച്ചു. തുടർന്ന് ഇരിങ്ങാലക്കുട എസ്എച്ച്ഒ സുധീറിൻ്റെ നേതൃത്വത്തിൽ പോലിസെത്തി പരിശോധന നടത്തിയപ്പോൾ മരണം സംഭവിച്ചിരുന്നു പ്രമേഹം പോലുള്ള അസുഖമുണ്ട്.

ഭക്ഷണം കഴിക്കുന്നത് കുറവായതിനാകാം മരണത്തിന് കാരണമെന്നാണ് നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹതയില്ലെന്നും പോലിസ് അറിയിച്ചു. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. മദ്യത്തിന് അടിമയായതിനാൽ പോലിസ് ഇയാളെ മദ്യവർജ്ജന കേന്രത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജിൽ ഇന്ന് കൊവിഡ് പരിശോധനക്കും പോസ്റ്റ്മാർട്ടത്തിനും ശേഷം മൃതദേഹം സംസ്ക്കരിക്കും.

Next Story

RELATED STORIES

Share it