Districts

കൊവിഡ്: മലപ്പുറം ജില്ലയില്‍ 886 പേര്‍ക്ക് രോഗമുക്തി; 649 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇന്ന് രോഗബാധിതരായവരില്‍ 608 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.

കൊവിഡ്: മലപ്പുറം ജില്ലയില്‍ 886 പേര്‍ക്ക് രോഗമുക്തി; 649 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ 886 പേര്‍ ഞായറാഴ്ച്ച വിദഗ്ധ ചികിൽസക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 74,441 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഇതര വകുപ്പുകളുമായും പൊതുജനങ്ങളുമായും ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു.

അതേസമയം 649 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 608 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 24 പേരും രോഗബാധിതരായി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ജില്ലയിലിപ്പോള്‍ 86,794 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6,899 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 507 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 237 പേരും 243 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 408 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

Next Story

RELATED STORIES

Share it