മലപ്പുറം ജില്ലയില്‍ 673 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രോഗബാധിതരായവരില്‍ 636 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.

മലപ്പുറം: മലപ്പുറം ജില്ലയില്‍ ശനിയാഴ്ച്ച 673 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 636 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 30 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയതും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
617 പേരാണ് ഇന്ന് വിദഗ്ധ ചികിൽസയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായത്. ഇവരുള്‍പ്പെടെ 53,345 പേര്‍ കൊവിഡ് വിമുക്തരായി ചികിൽസാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 76,490 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,782 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.
കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 340 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 331 പേരും 268 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 298 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്‍ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMTഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസത്തെ ...
17 May 2022 9:09 AM GMTപി ചിദംബരത്തിന്റേയും മകന്റേയും വീടുകളില്‍ സിബിഐ റെയ്ഡ്
17 May 2022 5:10 AM GMT