മലപ്പുറം ജില്ലയിൽ ഇന്ന് 617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വിദഗ്ധ ചികിൽസയ്ക്ക് ശേഷം 569 പേരാണ് ഇന്ന് രോഗമുക്തരായത്

മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്ന് 617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 583 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാതെ രോഗബാധിതരായവർ 27 പേരാണ്. ഇതോടെ രോഗബാധിതരായി ചികിൽസയിൽയിൽ കഴിയുന്നവരുടെ എണ്ണം 6,555 ആയി.
2 ആരോഗ്യ പ്രവർത്തകർക്കും രോഗബാധിത സ്ഥിരീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 03 പേർക്കും വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 02 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദഗ്ധ ചികിൽസയ്ക്ക് ശേഷം 569 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതുവരെ ജില്ലയിൽ 52206 പേർ രോഗമുക്തരായി.
കൊവിഡ് പ്രത്യേക ആശുപത്രികളിൽ 571പേരും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 323 പേരും കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 271 പേരും ഇപ്പോൾ ചികിൽസയിൽ കഴിയുന്നുണ്ട്. 71,285 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയിൽ മരിച്ചത് 289 പേരാണ്.
RELATED STORIES
'പിണറായിയും മോദിയും തമ്മില്‍ രഹസ്യ പാക്കേജ്'; ഫാഷിസത്തെ നേരിടുന്നതില്‍ ...
28 May 2022 4:33 PM GMTമഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍...
28 May 2022 2:39 PM GMTയുക്രെയ്ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും...
28 May 2022 2:16 PM GMTകര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം; കോളജില്‍ ഹിജാബ് ധരിച്ചെത്തിയ...
28 May 2022 1:33 PM GMTജനമഹാസമ്മേളന മുദ്രാവാക്യം: സമാനതകളില്ലാത്ത വേട്ട; ഇതുവരെ 24 പേര്...
28 May 2022 1:21 PM GMTവര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍...
28 May 2022 12:43 PM GMT