Districts

കൊവിഡ്: മലപ്പുറം ജില്ലയില്‍ 1139 പേര്‍ക്ക് രോഗബാധ; 772 പേര്‍ക്ക് രോഗമുക്തി

ഇന്ന് ജില്ലയില്‍ 772 പേരാണ് വിദഗ്ധ ചികിൽസയ്ക്ക് ശേഷം രോഗമുക്തരായത്.

കൊവിഡ്: മലപ്പുറം ജില്ലയില്‍ 1139 പേര്‍ക്ക് രോഗബാധ; 772 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം തിങ്കളാഴ്ച്ച വീണ്ടും 1000 കടന്നു. ജില്ലയില്‍ ഇന്ന് 1139 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 1040 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 62 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്.

11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് ജില്ലയില്‍ 772 പേരാണ് വിദഗ്ധ ചികിൽസയ്ക്ക് ശേഷം രോഗമുക്തരായത്. ഇതുവരെ 26,872 പേര്‍ കൊവിഡ് പ്രത്യേക ചികിൽസയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

51,885 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 9,065 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 468 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,467 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 149 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

Next Story

RELATED STORIES

Share it