മലപ്പുറം ജില്ലയില്‍ ഇന്ന് 482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ 73,103 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,295 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.

മലപ്പുറം: മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച്ച 482 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 469 പേര്‍ക്കും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
419 പേരാണ് വിദഗ്ധ ചികിൽസക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്. ഇവരുള്‍പ്പെടെ 81,829 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.
ജില്ലയില്‍ 73,103 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,295 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 550 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 187 പേരും 183 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 453 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
RELATED STORIES
സാമ്പത്തിക പ്രതിസന്ധി;ധനകാര്യ വകുപ്പിന്റെ ചുമതല എറ്റെടുത്ത്...
25 May 2022 7:28 AM GMTആസാദി കാ അമൃത് മഹോത്സവം: മെയ് 31ന് പ്രധാനമന്ത്രിയുടെ മുഖാമുഖം
25 May 2022 7:17 AM GMTറാന്‍സംവെയര്‍ ആക്രമണം; സ്പൈസ് ജറ്റ് യാത്രികര്‍ വിമാനത്താവളങ്ങളില്‍...
25 May 2022 7:13 AM GMTജില്ലയുടെ പേരിനൊപ്പം അംബേദ്ക്കർ ചേർത്തു; മന്ത്രിയുടെ വീടിന് തീയിട്ടു
25 May 2022 7:03 AM GMTനടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നടിയുടെ...
25 May 2022 6:59 AM GMTയുവതിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച...
25 May 2022 6:57 AM GMT