മലപ്പുറം ജില്ലയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഇതുവരെ 7,259 പേരാണ് വിദഗ്ധ ചികിൽസക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

മലപ്പുറം: ജില്ലയില്‍ ഇന്ന് ബുധനാഴ്ച്ച 146 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇതില്‍ 120 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന നാല് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 317 പേര് വിദഗ്ധ ചികിൽസക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 7,259 പേരാണ് വിദഗ്ധ ചികിൽസക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
47,156 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,387 പേര് വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,241 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 316 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,337 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍ടിപിസിആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 95,916 സാംപിളുകളില്‍ 793 സാംപിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
RELATED STORIES
വിനയ് കുമാര്‍ സക്സേന പുതിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍
23 May 2022 4:11 PM GMTആരോഗ്യനില മോശമായി; അബ്ദുന്നാസിര്‍ മഅ്ദനി വീണ്ടും ആശുപത്രിയില്‍
23 May 2022 1:18 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMT