- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പോരാളികൾക്ക് ആദരവർപ്പിച്ച് ലൈവ് മ്യൂസിക്കൽ കൺസേർട്ട്
കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം 2020 ആഗസ്ത് ഒന്നു മുതൽ 13 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ സേനാവിഭാഗങ്ങൾ ആരോഗ്യ പ്രവർത്തകരെ ആദരിച്ച് ബാൻഡ് സല്യൂട്ട് സമർപ്പിക്കുന്നുണ്ട്.
കോഴിക്കോട്: കൊവിഡ് 19 പോരാളികൾക്ക് രാജ്യത്തിന്റെ ആദരവർപ്പിച്ച് ലൈവ് മ്യൂസിക്കൽ കൺസേർട്ട് നടന്നു. മഹാമാരിക്കാലത്ത് സ്വയം സമർപ്പിച്ച് കൊവിഡ് വൈറസിനോട് പേരാടുന്ന ആരോഗ്യ പ്രവർത്തകരെയാണ് പരിപാടിയിൽ ആദരിച്ചത്. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30നായിരുന്നു പരിപാടി.
കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം 2020 ആഗസ്ത് ഒന്നു മുതൽ 13 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ സേനാവിഭാഗങ്ങൾ ആരോഗ്യ പ്രവർത്തകരെ ആദരിച്ച് ബാൻഡ് സല്യൂട്ട് സമർപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിൽ നിയോഗം ലഭിച്ചത് കേരളാ പോലിസിനാണ്. ഇതിനായി തിരഞ്ഞെടുത്തത് കോഴിക്കോട് ജില്ലയെയാണ്.
അഡീഷണൽ ഡിഎംഒ ഡോ.ആഷാ ദേവി, ഡിപിഎം ഡോ.നവീൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി, ഗവൺമെന്റ് ജനറൽ ആശുപത്രി സൂപ്രണ്ട് ഉമ്മർ ഫാറൂഖ്, കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.ആർ.രാജേന്ദ്രൻ, ഡോക്ടർമാരായ ലാലു ജോൺ, മനുലാൽ, സുനിൽ, മിഥുൻ ആരോഗ്യ പ്രവർത്തകരായ ജിഥിൻ കണ്ണൻ, ഹെഡ്‌നഴ്‌സ് ബിനിത, കെ.കെ.കാഞ്ചന, റിസർച്ച് അസിസ്റ്റന്റ് ഷമ്മി, മണിയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു, തൂണേരി ജെഎച്ച്‌ഐ രാജേഷ് കുമാർ, ശോഭന, അനിത ബി, റോസമ്മ, ദേവദാസൻ പുഷ്പവല്ലി, സുരേഷ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
കേരള പൊലീസിന്റെ വിവിധ ബറ്റാലിയനുകളിലെ ബാൻഡ് വാദ്യ കലാകാരന്മാരാണ് ആദരവർപ്പിച്ച് സംഗീത വിസ്മയമൊരുക്കിയത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് രോഷ്ണി നാരായണൻ, സബ് കലക്ടർ ജി.പ്രിയങ്ക, പോലിസ് ഉദ്യോഗസ്ഥരായ സുജിത്ത് ദാസ്, അബ്ദുൾ റസാഖ്, ജെ.ബാബു, അഷ്‌റഫ്, സുദർശൻ, സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ കലക്ടർ സാംബശിവ റാവുവും കോഴിക്കോട് ആരോഗ്യ വിഭാഗവും ചേർന്നാണ് കോവിഡ് 19 പോരാളികളെ തെരഞ്ഞെടുത്തത്. ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലാണ് ബാൻഡ് പാർട്ടി ഒരുക്കിയത്. സബ് ഇൻസ്‌പെക്ടർ ജോൺസൻ സി ജെ, പ്രകാശ് കുമാർ കെ, പവിത്രൻ, ശിവദാസൻ കെ എന്നിവരാണ് ബാൻഡ് നയിച്ചത്. ദൂരദർശൻ ചാനൽ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്തു.
RELATED STORIES
ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT