Districts

കണ്ണൂരില്‍ വ്യാജ മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി

റെയ്ഡില്‍ പ്രതിയുടെ പക്കല്‍ നിന്നും കഞ്ചാവ് വില്‍പ്പന നടത്തിയ വകയില്‍ ലഭിച്ച 2,99500 രൂപയും കണ്ടെടുത്തു

കണ്ണൂരില്‍ വ്യാജ മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി
X

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും വ്യാജ മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. കാഞ്ചവും അനധികൃത വിലപ്പനക്കായി കരുതിയ വിദേശ മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പോലിസ് കണ്ടെടുത്തു. കണ്ണൂര്‍ ACP ശ്രീ പി പി സദാനന്ദനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ‍ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ കോളജിനടുത്ത് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നു പിടികൂടിയത്.

1.100 ഗ്രാം കഞ്ചാവ്, 20 കേസ് വിദേശ മദ്യം, 9 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയാണ് പോലിസ് പിടികൂടിയത്. പള്ളിക്കുന്ന് സ്വദേശി നാസര്‍ എ യെ സ്ഥലത്തു വച്ച് പോലിസ് പിടികൂടി.

റെയ്ഡില്‍ പ്രതിയുടെ പക്കല്‍ നിന്നും കഞ്ചാവ് വില്‍പ്പന നടത്തിയ വകയില്‍ ലഭിച്ച 2,99500 രൂപയും കണ്ടെടുത്തു. എസ്ഐമാരായ അരുണ്‍ നാരായണ്‍, എഎസ്ഐമാരായ രഞ്ജിത്, അജയന്‍, സജിത്ത് എസ്സിപിഒ മുഹമ്മദ്, സിപിഒ സുമേഷ്, തുടങ്ങിയവർ പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it