Districts

വനത്തിൽ ഒന്നിലേറെ സ്ഥലത്ത് ഉരുൾപൊട്ടിയതായി സംശയം; ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ

ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക് മുകളിൽ വെള്ളം കയറി.

വനത്തിൽ ഒന്നിലേറെ സ്ഥലത്ത് ഉരുൾപൊട്ടിയതായി സംശയം; ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ
X

കോഴിക്കോട്: കോഴിക്കോട് ചാലിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. വനത്തിൽ ഒന്നിലേറെ സ്ഥലത്ത് ഉരുൾപൊട്ടിയതാവാം മലവെള്ളപ്പാച്ചിൽ ശക്തമാകാൻ കാരണം. ആളപായമില്ല എന്നാണ് റിപോര്‍ട്ട്.

ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക് മുകളിൽ വെള്ളം കയറി. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്‌കൂളിൽ ദുരിതാശ്വാസ കാംപ് തുടങ്ങി. ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയിൽ ആദിവാസി ഊരിലെ 31 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കുട്ടികളടക്കം 80 പേർ കാംപിലുണ്ട്. ചാലിപ്പുഴ കരകവിഞ്ഞ സാഹചര്യത്തിൽ സമീപത്തുള്ള തേക്കുംതോട്ടം കോളനിയിലെ ഏഴ് കുടുംബങ്ങളെയും കാംപിലേക്ക് ഉടൻ മാറ്റും.

ജാഗ്രത നിര്‍ദേശവുമായി മുഖ്യമന്ത്രി

'കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്‌ച ചെയ്യാതിരിക്കുക'.

അടയന്തിര സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. നമ്പര്‍ 1070, ജില്ലാ കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം- 1077(അതത് STD കോഡ് ചേര്‍ത്ത് വിളിക്കുക)

Next Story

RELATED STORIES

Share it