കൊണ്ടോട്ടിയിൽ 4.5 കിലോ കഞ്ചാവുമായി കുറ്റിപ്പുറം സ്വദേശി പിടിയിൽ
2 ദിവസം മുമ്പാണ് പ്രതികൾ പച്ചക്കറി വണ്ടിയിൽ ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടു വന്നത്.

പ്രതീകാത്മക ചിത്രം
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ 4.5 കിലോ കഞ്ചാവുമായി കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി കട്ടച്ചിറ അഷറഫ് അലി(35) ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടി. മാർക്കറ്റിൽ 5 ലക്ഷത്തോളം വില വരുന്ന കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.
പാലക്കാട് മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ സ്കൂൾ കോളജ് വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ പ്രധാനമായും വിലപന നടത്തിയിരുന്നത്. 2 ദിവസം മുമ്പാണ് പ്രതികൾ പച്ചക്കറി വണ്ടിയിൽ ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടു വന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇപ്പോൾ പിടിയിലായത്. വളാഞ്ചേരി, കുറ്റിപ്പുറം ഭാഗത്തു നിന്നും കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇയാളിൽ നിന്നും ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ പേരിൽ 2015ൽ കഞ്ചാവ് കടത്തിയതിന് കുറ്റിപ്പുറം എക്സൈസിലും മാല മോഷണത്തിനും അനധികൃത മണൽ കടത്തിന് കുറ്റിപ്പുറം, വളാeഞ്ചരി സ്റ്റേഷനുകളിലായി 10 ഓളം കേസുകളുമുണ്ട്. 5 ഓളം ടിപ്പർ ലോറികൾ സ്വന്തമായി ഉണ്ടായിരുന്ന ഇയാൾ ലോറികൾ മണൽ കടത്തിനിടയിൽ പോലിസ് പിടിച്ചതോടെ ലഹരി വില്പനയിലേക്ക് തിരിയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
RELATED STORIES
ഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTചൈനയിൽ കൊവിഡ് പിടിമുറുക്കുന്നു
27 April 2022 3:43 PM GMTതങ്ങളുടെ ഭൂമി സംരക്ഷിക്കണം; ബ്രസീലില്‍ ഗോത്രവര്‍ഗക്കാരുടെ മാര്‍ച്ച്
7 April 2022 12:39 PM GMTസൊമാലിയ 40 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ കടുത്ത പട്ടിണിയില്‍
31 March 2022 1:50 PM GMTPHOTO STORY: ഊർജ്ജ പ്രതിസന്ധിയിൽ നിശ്ചലമാകുന്ന ശ്രീലങ്ക
16 March 2022 12:26 PM GMTആശുപത്രികളും റഷ്യന്‍ ബോംബാക്രമണത്തിന് വിധേയമാകുമ്പോള്‍
10 March 2022 11:29 AM GMT