സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും
ആരോഗ്യമന്ത്രി വീണാ ജോര്‍ജും,അഡ്വ ഫിലിപ്പോസ് തോമസുമടക്കം ജില്ലാ കമ്മിറ്റിയില്‍ അഞ്ചു പുതുമുഖങ്ങള്‍

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും. സെക്രട്ടറി പദത്തില്‍ ഉദയഭാനുവിന്റെ മൂന്നാമൂഴമാണ്.രണ്ടു തവണ അടൂര്‍ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടിരുന്നു.
ജില്ലാ കമ്മിറ്റിയില്‍ മൂന്നു പേരെ കൂടി ഉള്‍പ്പെടുത്തി അംഗബലം 34 ആയി ഉയര്‍ത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജും,മുന്‍ എഐസിസി അംഗവും മുന്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന അഡ്വ ഫിലിപ്പോസ് തോമസുമടക്കം അഞ്ചു പുതുമുഖങ്ങളാണ് ഇത്തവണ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുള്ളത്. അഡ്വ എസ് മനോജ്, ലസിത നായര്‍, പി ബി സതീഷ് കുമാര്‍ എന്നിവരാണ് മറ്റു പുതുമുഖങ്ങള്‍.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് തോമസ് മുന്‍ എഐസിസി അംഗവും ഡിസിസി പ്രസിഡന്റുമായിരുന്നു. നിലവിലുണ്ടായിരുന്ന നാല് അംഗങ്ങളെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. ടികെജി നായര്‍, അമൃതം ഗോകുലന്‍, പ്രകാശ് ബാബു, ജി അജയകുമാര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. മുതിര്‍ന്ന നേതാവായ ടികെജി നായരുടെ ഭാര്യ നിര്‍മ്മലദേവിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാന്നി ഏരിയാസെക്രട്ടറി പി പ്രസാദിനെയും ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
വൈഗൂര് മുസ്ലിംകളെ അടിച്ചമര്ത്താന് ചൈനയുടെ തന്ത്രം
26 May 2022 3:43 PM GMTലൈംഗിക തൊഴില് നിയമവിധേയമാക്കി സുപ്രിംകോടതി
26 May 2022 3:42 PM GMTഗവര്ണറെ ഒഴിവാക്കി ബംഗാളില് മമത സര്വകലാശാല ഗവര്ണര്
26 May 2022 2:30 PM GMT1000 പ്രമുഖര്ക്ക് പ്രവേശനം നിഷേധിച്ച് റഷ്യ
26 May 2022 12:16 PM GMT'രാമരാജ്യം വന്നാല് ഉര്ദുഭാഷ നിരോധിക്കും'
26 May 2022 10:20 AM GMTഅമേരിക്കയില് കൂട്ടക്കൊല അവസാനിക്കില്ലേ---?
25 May 2022 4:08 PM GMT