Districts

കോഴിക്കോട് ജില്ലയില്‍ 103 പേര്‍ക്ക് കൊവിഡ് രോഗമുക്തി 278

12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 86 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കോഴിക്കോട് ജില്ലയില്‍ 103 പേര്‍ക്ക് കൊവിഡ് രോഗമുക്തി 278
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 103 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 86 പേര്‍ക്കാണ് രോഗം ബാധിച്ചത്.

സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 35 പേര്‍ക്കം രോഗം ബാധിച്ചു. അതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. വേളത്ത് 22 പേര്‍ക്കും കോട്ടൂരില്‍ 9 പേര്‍ക്കും പോസിറ്റീവായി.ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1619 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസിള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 278 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Next Story

RELATED STORIES

Share it