Districts

കോഴിക്കോട് ജില്ലയില്‍ 304 പേര്‍ക്ക് കൊവിഡ്

സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം ബാധിച്ചു.

കോഴിക്കോട് ജില്ലയില്‍ 304 പേര്‍ക്ക് കൊവിഡ്
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം ബാധിച്ചു.

കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 65 പേര്‍ക്കും വടകര 30 പേര്‍ക്കും ചോറോട് 30 പേര്‍ക്കും പെരുവയലില്‍ 22 പേര്‍ക്കും അഴിയൂരില്‍ 20 പേര്‍ക്കും വില്യാപ്പള്ളിയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു. ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2036 ആയി. 110 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

കോർപറേഷൻ പരിധിയിലെ വെള്ളയിലിൽ 197 പേരിൽ 97 പേരും മുഖദാറിൽ 102 ൽ 39 പേരും വലിയങ്ങാടിയിൽ 63ൽ 21 പേരും ചെക്യാടിൽ 59ൽ മൂന്നുപേരും കുറ്റിച്ചിറയിൽ 37ൽ അഞ്ചു പേരും താമരശ്ശേരിയിൽ 61ൽ 28 പേരും ഒളവണ്ണയിൽ 104 പേർക്ക് രോഗം ബാധിച്ചതിൽ ആറുപേരുമാണ് ചികിൽസയിലുള്ളത്.

Next Story

RELATED STORIES

Share it