Districts

കോഴിക്കോട് 158 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 123 പേര്‍ക്ക്

ഇതോടെ ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1170 ആയി

കോഴിക്കോട് 158 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 123 പേര്‍ക്ക്
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ചൊവ്വഴ്ച്ച 158 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല.

കോര്‍പറേഷന്‍ പരിധിയില്‍ 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. മാവൂര്‍ മേഖലയില്‍ 15 പേര്‍ക്കും പെരുവയലില്‍ 12 പേര്‍ക്കും രോഗം ബാധിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1170 ആയി.

Next Story

RELATED STORIES

Share it