കോഴിക്കോട് ജില്ലയില്‍ 12,500 പേര് നിരീക്ഷണത്തില്‍
പുതുതായി വന്ന 109 പേര് ഉള്‍പ്പെടെ 715 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്

കോഴിക്കോട്: പുതുതായി വന്ന 467 പേര് ഉള്‍പ്പെടെ ജില്ലയില്‍ 12500 പേര് നിരീക്ഷണത്തില്‍. ഇതുവരെ 79224 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 109 പേര് ഉള്‍പ്പെടെ 715 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 216 പേര് മെഡിക്കല്‍ കോളജിലും 64 പേര് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 96 പേര് എന്‍ഐടി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 58 പേര് ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 174 പേര് എന്‍ഐടി മെഗാ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 45 പേര് മണിയൂര്‍ നവോദയ എഫ്എല്‍ടിസിയിലും 62 പേര് എ ഡബ്ലിയു എച്ച്എഫ്എല്ടിസിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 91 പേര് ഡിസ്ചാര്‍ജ്ജ് ആയി.
1982 സ്രവ സാംപിള്‍ പരിശോധനയ്ക്കയച്ചു. ആകെ 69837 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 67642 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 65899 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 2195 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 141 പേര് ഉള്‍പ്പെടെ ആകെ 3226 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 608 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും, 2560 പേര് വീടുകളിലും, 58 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 26754 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
RELATED STORIES
ഹോംസ്റ്റേകള്‍ക്ക് ഇനി തദ്ദേശഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ല
26 March 2022 5:06 PM GMTബിഹാര്‍ ഡയറി-2: വ്യത്യസ്തമായ കാഴ്ചകൾ, കണ്ണുകള്‍ നിറയുന്ന ജീവിതങ്ങള്‍
28 Jan 2022 6:51 AM GMTചരിത്രമുറങ്ങുന്ന ഹുമയൂൺ ടോമ്പ്
8 Jan 2022 12:45 PM GMTആരുവാലിയിലേക്ക് ഒരു സ്വപ്നസഞ്ചാരം
31 Oct 2021 1:25 PM GMTകൊവിഡിന്റെ പൂട്ട് വീഴാതെ സൈക്കിള്‍ യാത്ര; സഹ്ലയും കൂട്ടുകാരും...
25 July 2021 6:31 AM GMTഅതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കം ചെയ്യും; ഫിന്‍ലന്‍ഡിലേക്ക് നാളെ...
25 July 2021 5:24 AM GMT