Districts

കോട്ടയം ജില്ലാ പഞ്ചായത്ത്:സിപിഎമ്മും കേരള കോണ്‍ഗ്രസും 9 സീറ്റുകളില്‍ മത്സരിക്കും; സിപിഐക്ക് 4 സീറ്റ്

കേരള കോണ്‍ഗ്രസ് ജോസ് പക്ഷം മുന്നണിയില്‍ എത്തിയതോടെയാണ് എല്‍ഡിഎഫ് സീറ്റുവിഭജനം സങ്കീര്‍ണമായത്.

കോട്ടയം ജില്ലാ പഞ്ചായത്ത്:സിപിഎമ്മും കേരള കോണ്‍ഗ്രസും 9 സീറ്റുകളില്‍ മത്സരിക്കും; സിപിഐക്ക് 4 സീറ്റ്
X

കോട്ടയം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ സമവായം. സിപിഎമ്മും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും ഒമ്പത് സീറ്റുകളില്‍ വീതം മത്സരിക്കും. നാലു സീറ്റുകളില്‍ സിപിഐ മത്സരിക്കും. എന്‍സിപിക്കും ജനതാദളിനും കോട്ടയം ജില്ലാ പഞ്ചായത്തില്‍ സീറ്റില്ല.

കേരള കോണ്‍ഗ്രസ് ജോസ് പക്ഷം മുന്നണിയില്‍ എത്തിയതോടെയാണ് എല്‍ഡിഎഫ് സീറ്റുവിഭജനം സങ്കീര്‍ണമായത്. കേരള കോണ്‍ഗ്രസിനുവേണ്ടി കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. സിപിഐ രണ്ട് സീറ്റുകള്‍ വിട്ടുനല്‍കണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. എന്നാല്‍ കഴിഞ്ഞ തവണ അഞ്ച് സീറ്റുകളില്‍ മത്സരിച്ച സിപിഐ ഒരു സീറ്റാണ് വിട്ടുനല്‍കിയത്. ഒരു സീറ്റ് വിട്ടുനല്‍കിയ സിപിഎം ഒമ്പത് സീറ്റിലേക്ക് ഒതുങ്ങി.

ജില്ലാ പഞ്ചായത്ത്, പാലാ മുനിസിപ്പാലിറ്റി എന്നിവയിലെ സീറ്റുകള്‍ സംബന്ധിച്ചാണ് തര്‍ക്കം നിലനിന്നിരുന്നത്. പാലാ നഗരസഭയില്‍ അന്തിമ ധാരണ ഇന്ന് വൈകീട്ടോടെ ഉണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 17 സീറ്റുകളാണ് പാലായില്‍ ജോസ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള ഫോര്‍മുല അംഗീകരിക്കാന്‍ സിപിഐ തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it