കോട്ടയം ജില്ലയില്‍ 490 പേര്‍ക്കു കൂടി കൊവിഡ്
ഇതുവരെ ജില്ലയിൽ 13569 പേര്‍ കൊവിഡ് ബാധിതരായി. 8530 പേര്‍ രോഗമുക്തി നേടി.

കോട്ടയം: കോട്ടയം ജില്ലയില്‍ 490 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള 12 പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. 471 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5020 പേരാണ് ചികിൽസയിലുള്ളത്.
പുതിയതായി 5615 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 226 പുരുഷന്‍മാരും 185 സ്ത്രീകളും 79 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ രോഗബാധിതരായി. ഇതുവരെ ജില്ലയിൽ 13569 പേര്‍ കൊവിഡ് ബാധിതരായി. 8530 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19216 പേര്‍ ക്വാറന്‍റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 39
ഈരാറ്റുപേട്ട- 37
വാഴപ്പള്ളി- 32
ചങ്ങനാശേരി- 22
പനച്ചിക്കാട്- 21
കാഞ്ഞിരപ്പള്ളി- 19
അതിരമ്പുഴ, പാറത്തോട്- 18 വീതം
കുറവിലങ്ങാട്- 17
അയ്മനം- 15
അയര്‍ക്കുന്നം, എരുമേലി-13 വീതം
കടുത്തുരുത്തി, മീനച്ചില്‍-12 വീതം
ആര്‍പ്പൂക്കര- 11
ഏറ്റുമാനൂര്‍- 9
കുമരകം, വൈക്കം- 8 വീതം
കടപ്ലാമറ്റം, കരൂര്‍, മുണ്ടക്കയം, തിരുവാര്‍പ്പ്- 7 വീതം
മണര്‍കാട്, പൂഞ്ഞാര്‍, വാകത്താനം- 6 വീതം
ചെമ്പ്, എലിക്കുളം, കല്ലറ, കുറിച്ചി, മണിമല, തൃക്കൊടിത്താനം- 5 വീതം
കറുകച്ചാല്‍, നീണ്ടൂര്‍, തലപ്പലം, തലയാഴം, തലയോലപ്പറമ്പ്, ടിവി പുരം, ഉദയനാപുരം, വിജയപുരം- 4 വീതം
മറവന്തുരുത്ത്, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, തലനാട്, വെച്ചൂര്‍,കാണക്കാരി- 3 വീതം
അകലക്കുന്നം, ചിറക്കടവ്, കങ്ങഴ, കൊഴുവനാല്‍, മാഞ്ഞൂര്‍, പാലാ, തിടനാട്, വെള്ളൂര്‍- 2 വീതം
കടനാട്, മാടപ്പള്ളി, മേലുകാവ്, മുളക്കുളം, പായിപ്പാട്, പള്ളിക്കത്തോട്, പുതുപ്പള്ളി, രാമപുരം, വാഴൂര്‍, വെളിയന്നൂര്‍, വെള്ളാവൂര്‍- 1 വീതം
RELATED STORIES
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTഅമേരിക്കയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര...
19 May 2022 4:04 AM GMTകീവിലെ യുഎസ് എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു; പതാക ഉയര്‍ത്തി
19 May 2022 3:21 AM GMTഗ്യാന്‍വാപി കേസ്: സര്‍വേ നടപടികള്‍ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി...
19 May 2022 1:13 AM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMT