Districts

കോട്ടയം ജില്ലയില്‍ 156 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

നിലവില്‍ 2754 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 7792 പേര്‍ രോഗബാധിതരായി

കോട്ടയം ജില്ലയില്‍ 156 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കോട്ടയം: കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച്ച 156 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 148 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേരും കൊവിഡ് ബാധിതരായി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ രണ്ടു പേര്‍ ആലപ്പുഴ ജില്ലക്കാരാണ്.

വാഴപ്പള്ളി- 25, കുമരകം-14, ചങ്ങനാശേരി-10, കോട്ടയം-9, എരുമേലി, പായിപ്പാട്-8 വീതം, തൃക്കൊടിത്താനം, എലിക്കുളം-7 വീതം, പള്ളിക്കത്തോട്-6 നെടുംകുന്നം-5, രാമപുരം, കറുകച്ചാല്‍, വാകത്താനം-4 വീതം എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗം ഭേദമായ 150 പേര്‍കൂടി ഇന്ന് ആശുപത്രി വിട്ടു. നിലവില്‍ 2754 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 7792 പേര്‍ രോഗബാധിതരായി. 5035 പേര്‍ രോഗമുക്തി നേടി. 20233 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

Next Story

RELATED STORIES

Share it