Districts

കോട്ടക്കുന്ന് ഉമർ മുസ്‌ലിയാർ നിര്യാതനായി

കുറച്ചു വർഷങ്ങളായി അസുഖബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു

കോട്ടക്കുന്ന് ഉമർ മുസ്‌ലിയാർ നിര്യാതനായി
X

വണ്ടൂർ: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും, കോട്ടക്കുന്ന് ചാലിപ്പാറ മഹല്ല് മുഖ്യ ഉപദേഷ്ടാവുമായ സിഎം ഉമർ മുസ്‌ലിയാർ(69) നിര്യാതനായി. കുറച്ചു വർഷങ്ങളായി അസുഖബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു. പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിയിൽ വെച്ച് ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് മരണം.

താജുൽ ഉലമാ ശൈഖുനാ (റ) (കെ.കെ.സദഖത്തുല്ല മൗലവി ), ശൈഖുനാ കെ.അലവി മുസ്‌ലിയാർ, കെ. ഉണ്ണി മുഹമ്മദ് മുസ്ലിയാർ എന്നിവർ മുഖ്യ ഗുരുവര്യൻമാരാണ്. മർഹൂം പിടി അബ്ദുല്ല മൗലവി, തരുവക്കോണം മുഹമ്മദ് മുസ്‌ലിയാർ, പൊയ്ലൂർ അലി മുസ്‌ലിയാർ അടക്കം പലരും സതീർത്ഥ്യരാണ്. വിനയത്തിൻ്റെ ആൾരൂപമായ ഉമർ മുസ്ലിയാർ എന്നും താൻ ഉൾക്കൊണ്ട സത്യത്തിനു വേണ്ടി ഉറച്ചു നിന്നവരും അതിനെതിരിൽ ആരെയും കൂസാതെ നിലയുറപ്പിച്ചവരുമായിരുന്നു. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ മുശാവറ മെമ്പറായിരുന്ന അദ്ദേഹം എക്കാലത്തും ജംഇയ്യത്തിൻ്റെയും പോഷക സംഘടനകളുടെയും ഉയർച്ചക്കും വളർച്ചക്കും വേണ്ടി അവസാനകാലം വരെ ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നു.

കാവനൂർ, ചേരമ്പാടി,പാലക്കോട് (15 വർഷം) ചെറുമോത്ത്,ഒറ്റപ്പാലം, മരുത, വണ്ണാത്തിപ്പൊയിൽ, വൈലത്തൂർ, കൂളിവയൽ ഇമാം ഗസ്സാലി അക്കാദമി,വണ്ടൂർ ജാമിഅ വഹബിയ്യ: എന്നിവിടങ്ങളിലായി 40 വർഷത്തിലേറെക്കാലം മുദർരിസായി സേവനം അനുഷ്ഠിച്ചു.മർഹൂം പി.ടി. ആലിക്കോയ മൗലവി ,സി.ടി മുഹമ്മദ് മൗലവി, മുഹമ്മദ് നൂറാനി മൗലവി,മുഹമ്മദ് വഹബി ബത്തേരി, ഖമറുദ്ദീൻ വഹബി ചെറുതുരുത്തി, റിയാസ് ഗസ്സാലി തുടങ്ങിയവർ പ്രമുഖ ശിഷ്യൻമാരാണ്.

ഭാര്യ: സൈനബ മരുത, മക്കൾ: ഖൈറുന്നീസ, ഷറഫുന്നീസ, ഷാഹുൽ ഹമീദ്, ഉമ്മുകുത്സു, ഉനൈസ് മുസ്ലിയാർ, ബഷീറ, ബുഷ്റ. മരുമക്കൾ: കുഞ്ഞി മൊയ്തീൻ വഹബി കടൂപുറം, സുൽഫീക്കറലി, ശിഹാബ് അലി, യഅ്ഖൂബ് ഫൈസി , അബ്ദുസ്സലാം ഫൈസി, ഇഖ്ലാസ, ഫെമിന. സഹോദരങ്ങൾ : മുഹമ്മദ് ചെട്ടിയാറമ്മൽ, സുലൈമാൻ കോട്ടക്കുന്ന്, അബ്ദുറഹ്മാൻ (മോഡേൺ പ്രസ്സ് വണ്ടൂർ), ഫാത്തിമ , ഖദീസ, പരേതനായ അബ്ദു.


Next Story

RELATED STORIES

Share it