കാസർകോട് 38 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഉറവിടമറിയാത്ത രണ്ട് പേരുൾപ്പെടെ 26 പേർക്ക് സമ്പർക്കത്തിലാണ് രോഗം

കാസർകോട്: ജില്ലയിൽ 38 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുൾപ്പെടെ 26 പേർക്ക് സമ്പർക്കത്തിലാണ് രോഗം. ഏഴ് പേർ ഇതര സംസ്ഥാനത്ത് നിന്നും അഞ്ച് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 53 പേർ രോഗമുക്തി നേടി.
ജില്ലയിൽ കൊവിഡ് സമ്പർക്ക വ്യാപനം അറിയാൻ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് 12 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. സമ്പർക്ക വ്യാപനം റിപോർട്ട് ചെയ്യുന്ന ഘട്ടമെത്തിയതോടെ സമ്പർക്കത്തിൽ വരുന്നവരെ മുഴുവൻ റാപ്പിഡ് ടെസ്റ്റ് നടത്തി ഉടൻ ഫലമറിയുകയാണ്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, മംഗൽപ്പാടി, നീലേശ്വരം, തൃക്കരിപ്പൂർ, പൂടംകല്ല് താലൂക്ക് ആശുപത്രികൾ, മഞ്ചേശ്വരം, ബദിയടുക്ക, കുമ്പള, പെരിയ, ചെറുവത്തൂർ സിഎച്ച്സികൾ, ഉദുമ കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവിടങ്ങളാണ് പരിശോധനാ കേന്ദ്രങ്ങൾ. സമ്പർക്ക വ്യാപനമേറിയതോടെ ഓഗ്‌മെന്റഡ് സാംപിൾ കലക്ഷൻ സെന്ററുകൾ എന്ന പേരിൽ അതതു സ്ഥലങ്ങളിലെ പൊതുകേന്ദ്രങ്ങളിലും പരിശോധനാ കാംപ് നടത്തുന്നു.
വീടുകളിൽ 3284 പേരും സ്ഥാപനങ്ങളിൽ 1045 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4329 പേർ. പുതിയതായി 314 പേരെ നീരിക്ഷണത്തിലാക്കി. 593 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 371 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു.
ജില്ലയിൽ കൊവിഡ് ചികിൽസയിലായിരുന്ന 53 പേർക്ക് രോഗമുക്തി. കാസർകോട് മെഡിക്കൽ കോളജിൽ നിന്ന് ഏഴ് പേരും ഉദയഗിരി സിഎഫ്എൽടിസിയിൽ നിന്ന് 15 പേരും പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ഒരാളും വിദ്യാനഗർ സിഎഫ്എൽടിസിയിൽ നിന്ന് രണ്ടാളും പരവനടുക്കം സിഎഫ്എൽടിസിയിൽ നിന്ന് 28 പേരുമാണ് രോഗമുക്തരായത്.
RELATED STORIES
പാലക്കാടുനിന്ന് കാണാതായ രണ്ട് പോലിസുകാര്‍ മരിച്ച നിലയില്‍
19 May 2022 5:37 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTമൂന്നാറില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; ആന്ധ്ര സ്വദേശിയായ...
19 May 2022 5:16 AM GMTകനത്ത മഴ; കൊച്ചി,കളമശേരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തില്‍...
19 May 2022 5:16 AM GMTഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMT