Districts

ജാമിഅ: മസ്ജിദ് നവീകരണ പദ്ധതിക്ക് തുടക്കമായി

1990ലാണ് ജാമിഅ: മസ്ജിദ് ഇന്ന് കാണുന്ന രീതിയില്‍ വികസിപ്പിച്ചത്.

ജാമിഅ: മസ്ജിദ് നവീകരണ പദ്ധതിക്ക് തുടക്കമായി
X

പെരിന്തൽമണ്ണ: പട്ടിക്കാട് ജാമിഅ: മസ്ജിദിന്റെ നവീകരണ പുനരുദ്ധാന പ്രവൃത്തികള്‍ക്ക് തുടക്കമായി. കേരളീയ മുസ്‌ലിം സമാജത്തിന് ഏറെ ആത്മബന്ധമുള്ള ജാമിഅ: മസ്ജിദ് എട്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ജാമിഅ: നൂരിയ്യയുടെ മുഖ്യ വാഖിഫ് കൊടുവായിക്കല്‍ മൊയ്തൂട്ടിമാന്‍ ഹാജി എന്ന കറാച്ചി ബാപ്പു ഹാജി സ്ഥാപിച്ചത്. മസ്ജിദു റഹ്മാനിയ്യ എന്ന് നാമകരണം ചെയ്ത മസ്ജിദില്‍ അബ്ദുല്‍ ഖാദിര്‍ ഫള്ഫരിയടക്കമുള്ള ഒട്ടേറെ പണ്ഡിതന്‍മാര്‍ ദര്‍സ് നടത്തിയിട്ടുണ്ട്.

1962 ല്‍ ജാമഅ: നൂരിയ്യ: സ്ഥാപിതമായതോടെ കേരളത്തിന്റെ മൊത്തം ശ്രദ്ധ മസ്ജിദുറഹ്മാനിയ്യയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ജാമിഅ: നൂരിയ്യ: പ്രവര്‍ത്തനമാരംഭിച്ച പ്രഥമ വര്‍ഷങ്ങളില്‍ ശംസുല്‍ ഉലമാ ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ തുടങ്ങിയ കേരളത്തിലെ അത്യുന്നത പണ്ഡിതന്‍മാര്‍ ദര്‍സ് നടത്തുന്ന പള്ളിയായി മസ്ജിദുറഹ്മാനിയ്യ: മാറി. ശേഷം 1970 ന്റെ തുടക്കത്തില്‍ ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും കക്കോടന്‍ മൂസ ഹാജിയുടേയും നേതൃത്വത്തിലുള്ള കമ്മറ്റിക്ക് കീഴില്‍ ജാമിഅ: മസ്ജിദിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

1990ലാണ് ജാമിഅഃ മസ്ജിദ് ഇന്ന് കാണുന്ന രീതിയില്‍ വികസിപ്പിച്ചത്. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെയും കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടിന്റെയും നേതൃത്വത്തിലുള്ള കമ്മറ്റിക്ക് കീഴില്‍ കക്കോടന്‍ മൂസ ഹാജിയുടെ നേതൃത്വത്തിലാണ് 1990 പള്ളിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്.

ജാമിഅ: നൂരിയ്യയിലെ വിദ്യാര്‍ത്ഥികളുടെ ആധിക്യവും പട്ടിക്കാട് ടൗണ്‍ഷിപ്പിന്റെ വികാസവുമാണ് പള്ളി വീണ്ടും വികസിപ്പിക്കേണ്ട സാഹചര്യം രൂപപ്പെടുത്തിയത്. പള്ളി നവീകരണ പദ്ധതി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അവതരിപ്പിച്ചപ്പോള്‍ കക്കോടന്‍ മൂസ ഹാജിയുടെ മകളും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ഭാര്യയുമായ കുല്‍സുവിന്റേയും സഹോദരന്‍ മുഹമ്മദ് ഹാജിയുടേയും നേതൃത്വത്തില്‍ കക്കോടന്‍ കുടുംബം ഏറ്റെടുക്കുകയായിരുന്നു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ട് കൊണ്ട് നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, പി അബ്ദുല്‍ ഹമീദ് എംഎല്‍എ, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കക്കോടന്‍ മുഹമ്മദ് ഹാജി, അരിക്കുഴിയില്‍ ബാപ്പുട്ടി ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഹംസ റഹ്മാന്‍ കൊണ്ടിപറമ്പ്, ഹനീഫ് പട്ടിക്കാട്, ഗഫൂര്‍ നെന്മിനി പങ്കെടുത്തു.

Next Story

RELATED STORIES

Share it