Districts

രോഗലക്ഷണമുള്ളവര്‍ സ്വയം ചികിൽസ നടത്തുന്നത് അപകടകരം

രോഗലക്ഷണമുള്ളവര്‍ പരിശോധനക്ക് തയ്യാറാകാതെ സ്വയംചികിത്സ പ്രകാരം വീടുകളില്‍ കഴിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

രോഗലക്ഷണമുള്ളവര്‍ സ്വയം ചികിൽസ നടത്തുന്നത് അപകടകരം
X

കോഴിക്കോട്: കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിൽസക്ക് മുതിരാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട് രോഗസ്ഥിരീകരണം നടത്തേണ്ടതും ചികിൽസ തേടേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രോഗമുള്ളവരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടേയോ വാര്‍ഡ് ആര്‍ആര്‍ടികളുടെയോ സഹായം തേടി കൊവിഡ് പരിശോധന നടത്തണം.

രോഗലക്ഷണമുള്ളവര്‍ പരിശോധനക്ക് തയ്യാറാകാതെ സ്വയംചികിത്സ പ്രകാരം വീടുകളില്‍ കഴിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്തതിന്റെ ഫലമായി ഒരു വീട്ടിലെ മുഴുവന്‍ പേര്‍ക്കും രോഗം സ്ഥിരീകരിച്ച സംഭവമുണ്ടായി. ഇത്തരം സംഭവങ്ങള്‍ രോഗം പടര്‍ന്നുപിടിക്കുന്നതിനും പ്രായമായവരുടെയും കുട്ടികളുടെയും ജീവന്‍തന്നെ അപകടത്തിലാക്കുന്നതിനും ഇടയാക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it