വീട്ടമ്മയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂര്‍:കൊടുങ്ങല്ലൂരില്‍ വീട്ടമ്മയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറിയാട് സ്വദേശി റിയാസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് തൂങ്ങിമരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം.എറിയാട് കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം തുണിക്കട നടത്തുകയായിരുന്നു റിന്‍സി. ജോലി കഴിഞ്ഞ് കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവേ റിയാസ് തടഞ്ഞുനിര്‍ത്തി മക്കളുടെ മുന്നിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ റിന്‍സി പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ റിയാസിനായി പോലിസ് അന്വേഷണം നടത്തിവരികയായിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
റിന്‍സിയുടെ കടയില്‍ നേരത്തെ ജോലിക്ക് നിന്നിരുന്ന ആളായിരുന്നു റിയാസ്. ഇയാളെ പിന്നീട് ജോലിയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ റിന്‍സിയുടെ വീട്ടലെത്തി വഴക്കുണ്ടാക്കി. ഇയാള്‍ക്കെതിരെ റിന്‍സി പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം.
RELATED STORIES
മോയിന് അലി(93) വെടിക്കെട്ട് ചെന്നൈയെ രക്ഷിച്ചു; രാജസ്ഥാന് ലക്ഷ്യം 151 ...
20 May 2022 3:53 PM GMTബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്ക് കൊല്ക്കത്തയില് പുതിയ ഭവനം
20 May 2022 1:44 PM GMTസിഎസ്കെയ്ക്ക് ഐപിഎല്ലില് ഇന്ന് അവസാന അങ്കം; എതിരാളി രാജസ്ഥാന്
20 May 2022 9:06 AM GMTകോഹ്ലിയുടെ തിരിച്ചുവരവില് ആര്സിബി ടോപ് ഫോറില്; ടൈറ്റന്സ് വീണു
19 May 2022 6:23 PM GMTഐപിഎല്; ടൈറ്റന്സിനെ മറികടക്കാന് ചാലഞ്ചേഴ്സിന് ലക്ഷ്യം 169 റണ്സ്
19 May 2022 4:19 PM GMTറിങ്കുവിന്റെ പോരാട്ടം വിഫലം; ലഖ്നൗവിന് പ്ലേ ഓഫ് ബെര്ത്ത്;...
18 May 2022 7:02 PM GMT