കനത്ത മഴ:നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നു;ജാഗ്രതാ മുന്നറിയിപ്പ്
BY SNSH19 May 2022 7:38 AM GMT

X
SNSH19 May 2022 7:38 AM GMT
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറന്നു. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. പുഴയിലെ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇന്ന് ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 12 ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റെ 10 ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്.
Next Story
RELATED STORIES
പോപുലര്ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTകോഴിക്കോട് കോര്പറേഷനിലെ കെട്ടിട നമ്പര് ക്രമക്കേട്; ഏഴുപേര്...
26 Jun 2022 2:40 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല് നസീറിന്റെ സഹോദരന് കര്ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന് ഒരുങ്ങി കോണ്ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്കൂര് ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMT