Districts

കണ്ണൂരിലെ ഏച്ചൂർ പെട്രോള്‍ പമ്പിലെ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

ഇന്നലെ രാത്രി ഏച്ചൂരിലെ സി ആര്‍ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. വാഹനങ്ങളില്‍ പെട്രോള്‍ അടിക്കാന്‍ നിരവധി പേര്‍ കാത്തുനില്‍ക്കവെ ആയിരുന്നു ആക്രമണം.

കണ്ണൂരിലെ ഏച്ചൂർ പെട്രോള്‍ പമ്പിലെ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: ഏച്ചൂരില്‍ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഭദ്രന്‍ എന്ന മഹേഷ്, ഗിരീഷന്‍, സിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി ഏച്ചൂരിലെ സി ആര്‍ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. വാഹനങ്ങളില്‍ പെട്രോള്‍ അടിക്കാന്‍ നിരവധി പേര്‍ കാത്തുനില്‍ക്കവെ ആയിരുന്നു ആക്രമണം.

പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ പ്രദീപിന്റെ പരാതിയിലാണ് അറസ്റ്റ്. സ്ഥലവില്‍പനയുമായി ബന്ധപ്പെട്ട കമ്മിഷന്‍ തുകയെ ചൊല്ലിയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.

Next Story

RELATED STORIES

Share it