- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ നാല് കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടി; നിയന്ത്രണങ്ങള്‍ ശക്തമാക്കും
ഇന്നലെയായിരുന്നു തൂങ്ങിമരിച്ച കൃഷ്ണന്‍ എന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിലെ കമ്പിളിപറമ്പ്, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ 56-ാം വാര്‍ഡില്‍പെട്ട ചക്കുംകടവ്, 62-ാം വാര്‍ഡില്‍ പെട്ട മൂന്നാലിങ്കല്‍, 66-ാം വാര്‍ഡില്‍പ്പെട്ട വെള്ളയില്‍ എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ സാംബശിവ പ്രഖ്യാപിച്ചു.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവിടം കണ്ടെയിന്‍മെന്റ് സോണ്‍ ആയത്. 27-ാം തീയതി വെള്ളയില്‍ കുന്നമ്മലില്‍ തൂങ്ങിമരിച്ച വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കോര്‍പറേഷന്‍ പരിധിയിലെ 56, 62, 66 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടത്.
ഇന്നലെയായിരുന്നു തൂങ്ങിമരിച്ച കൃഷ്ണന്‍ എന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സാംപിള്‍ വീണ്ടും പരിശോധനയ്ക്കയച്ചെങ്കിലും അതും പോസീറ്റീവ് ആയി. കണ്ടെയ്ന്‍മെന്റ് സോണില്‍ വാഹന ഗതാഗത നിരോധനമടക്കം ഉണ്ടാവുമെങ്കിലും ബീച്ച് ആശുപത്രിയിലേക്ക് വരുന്നതോ അവിടെ നിന്ന് പോവുന്നതോ ആയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമായിരിക്കില്ല.
ഭക്ഷ്യ, അവശ്യ വസ്തുക്കള്‍ കച്ചവടംചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. കൂടാതെ ഭക്ഷ്യ അവശ്യ വസ്തുക്കള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും നിരോധനമുണ്ട്. നിയന്ത്രണമുള്ള വാര്‍ഡുകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നതും വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരേസമയം എത്തിച്ചേരുന്നതും നിരോധിച്ചു.
കോര്‍പറേഷന്‍ പരിധിയിലെ ഓരോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും നാളെ 300 വീതം സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ജില്ലയില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക യോഗങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT