Districts

ഐഎൻഎൽ മുൻ നേതാവ് സാധു റസാഖ് ബിജെപിയിൽ ചേർന്നു

വിജയ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണ യോ​ഗത്തിലാണ് നേതാക്കളും പ്രവർത്തകരും ബിജെപിയിലെത്തിയത്.

ഐഎൻഎൽ മുൻ നേതാവ് സാധു റസാഖ് ബിജെപിയിൽ ചേർന്നു
X

മലപ്പുറം: മലപ്പുറം മുനിസിപ്പൽ മുൻ ചെയർമാനും ഐഎൻഎൽ നേതാവുമായിരുന്ന സാധു റസാഖും അനുയായികളും ബിജെപിയിൽ ചേർന്നു. റസാഖിനെ കൂടാതെ വിവിധ പാർട്ടികളിലെ നിരവധി നേതാക്കളും ബിജെപിയിലെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണ യോ​ഗത്തിലാണ് നേതാക്കളും പ്രവർത്തകരും ബിജെപിയിലെത്തിയത്.

കേരള കോൺഗ്രസ് (ബി) ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, പാണ്ടിക്കാട്ടെ പരമ്പരാഗത സിപിഎം കുടുംബാംഗം ശിവശങ്കരൻ നമ്പീശൻ, വേങ്ങര കായൽ മoത്തിൽ അബ്ദുൽ റഹ്മാൻ എന്നിവരെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

Next Story

RELATED STORIES

Share it