എൽഡിഎഫ് ഭരിക്കുന്ന വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സാമ്പത്തിക ക്രമക്കേട്
ഗ്രാമപഞ്ചായത്ത് ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും വിജിലൻസ് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് യു ഡി എഫ് പ്രക്ഷോഭം ആരംഭിക്കും

മാള: വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട് വിജിലൻസ് അന്വേഷണം നടത്തണമെന്ന് യുഡിഎഫ്. ഗ്രാമപഞ്ചായത്തിൽ ബിൽഡിങ് ടാക്സ് കളക്ഷൻ സെന്ററിൽ നിന്നും രസീത് മുഖേനെ പിരിച്ചെടുത്ത വൻ തുക ഗ്രാമപഞ്ചായത്തിൽ അടക്കാതെ തട്ടിപ്പ് നടത്തി ഡിഡിപി സസ്പെൻ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ പേരിൽ കേസ് എടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ വെച്ച് കൊവിഡ് കാലത്ത് നടത്തിയ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഭരണ സമിതിയും രാജിവെച്ച് വിജിലൻസ് അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ടു കൊണ്ട് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് മെമ്പർമാർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് കോണത്തുകുന്ന് ജംഗ്ഷനിൽ പ്രകടനം നടത്തി.
ഗ്രാമപഞ്ചായത്ത് ഓഫീസിൽ കയറാതെ ഭരണ സമിതിയുടെ എല്ലാ നെറികേടുകൾക്കും കൂട്ട് നിൽക്കുന്ന ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ കുറിച്ച് ജനങ്ങൾക്ക് വ്യാപകമായ പരാതിയുണ്ട്. പ്രതിപക്ഷ നേതാവ് ഷംസു വെളുത്തേരി, അനിൽ മാന്തുരുത്തി, നസീമ നാസർ, എം എച്ച് ബഷീർ, കെ കൃഷ്ണകുമാർ, കെ എ സദക്കത്തുള്ള, മഞ്ജു ജോർജ്, ജാസ്മിൻ ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും വിജിലൻസ് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് യു ഡി എഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് ചെയർമാൻ അയൂബ് കരൂപ്പടന്ന പറഞ്ഞു.
RELATED STORIES
ഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്‍സയും ലഭ്യമാക്കുക: ജി എന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍...
26 May 2022 10:18 AM GMTപാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രതിഷേധ മാര്‍ച്ച് ഇസ്...
26 May 2022 5:10 AM GMT'പൂഞ്ഞാര്‍ പുലി' ഒടുവില്‍ എലിയായി അഴിക്കുള്ളില്‍
26 May 2022 3:47 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് പോലിസ് കസ്റ്റഡിയില്‍
25 May 2022 11:34 AM GMT