സായാഹ്നം പതിനഞ്ചാം വാർഷികം; മാധ്യമ അവാർഡ് പട്ടത്താനം ശ്രീകണ്ഠന്
മാധ്യമ മേഖലയിൽ വിശാലമായ കാഴ്ചപ്പാടുകള്‍ക്ക് ദിശാബോധം നല്‍കിയ വ്യക്തിയാണ് പട്ടത്താനം ശ്രീകണ്ഠൻ.

പാലക്കാട്: അച്ചടി മാധ്യമങ്ങളുടെയും ചാനൽ വാര്‍ത്തകളുടെയും ഓണ്‍ലൈന്‍ മാധ്യമ ന്യൂസുകളുടെയും കാലത്ത് വാർത്ത വിതരണത്തിന്റെ മുഴുവൻ സംവിധാനത്തെയും ഒരുമിച്ചു കൊണ്ടു പോകുന്ന സായാഹ്നം മീഡിയയുടെ പതിനഞ്ചാം വാർഷിക പരിപാടികളുടെ ഭാഗമായി മാധ്യമ ചർച്ചയും ആദരവും സംഘടിപ്പിക്കുന്നു. ജനുവരി 20ന് രാവിലെ 10 മണിക്ക് പാലക്കാട് ശിക്ഷക് സദനിലാണ് പരിപാടി. മാധ്യമപ്രവര്‍ത്തന മേഖലയിൽ അസാധാരണവും മാതൃകാപരവുമായി പ്രവർത്തിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ പട്ടത്താനം ശ്രീകണ്ഠനെ ചടങ്ങിൽ ആദരിക്കും.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പാലക്കാടിന്റെ വാർത്ത സ്പന്ദനമാണ് സായാഹ്നം പത്രം. പത്രം സ്ഥാപിക്കുന്ന സമയത്ത് പ്രധാനമായും പാലക്കാട്ടെ ജന സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരുകയായിരുന്നു ലക്ഷ്യം. എന്നാൽ മലബാർ എഡിഷനും ഓൺലൈൻ സംവിധാനവും പ്രവർത്തിച്ചു തുടങ്ങിയതോടെ പ്രാദേശിക വാർത്തകൾക്ക് അന്തർദേശീയ സ്വഭാവം കൈവരുത്താൻ സായാഹ്നത്തിനു ഒരു പരിധിവരെ കഴിയുന്നുണ്ട്.
മാധ്യമ മേഖലയിൽ വിശാലമായ കാഴ്ചപ്പാടുകള്‍ക്ക് ദിശാബോധം നല്‍കിയ വ്യക്തിയാണ് പട്ടത്താനം ശ്രീകണ്ഠൻ. വീക്ഷണം പത്രം ഉൾപ്പടെ നിരവധി മാധ്യമ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.മാധ്യമ രംഗത്തെ മികവിന് പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ജനുവരി 20ന് രാവിലെ 10 മണിക്ക് പാലക്കാട് ശിക്ഷക് സദനിൽ നടക്കുന്ന മാധ്യമ വിചാര ചടങ്ങ് വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. മുൻ എം പി എൻ എൻ കൃഷ്ണദാസ് മെമെന്റോ സമ്മാനിക്കും. സായാഹ്നം മുഖ്യ ഉപദേഷ്ടാവ് ഡോ: എം പി പത്മനാഭൻ പൊന്നാടയണിയിച്ച് ആദരിക്കും. സായാഹ്നം പത്രാധിപർ കെ. അസീസ് മാസ്റ്റർ പുരസ്‌ക്കാര പ്രഭാഷണം നടത്തും. സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ മാധ്യമ മേഖലയിലെ കാലോചിത മാറ്റങ്ങൾ ചർച്ച ചെയ്യും.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT