Districts

കുഞ്ഞിക്കാദര്‍ എക്‌സ്‌പ്ലോറിംഗ് ഇന്ത്യയിലേക്ക്

ട്യൂണിംഗ് ഫ്‌ലവറിംഗ് എന്നീ സ്‌റ്റേജുകളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കാണ് ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പ്ലോറിംഗ് ഇന്ത്യയിലേക്ക് ക്ഷണം ലഭിക്കുക. ഇന്ത്യന്‍ പാര്‍ലിമെന്റ്, വിവിധ സര്‍വ്വകലാശാലകള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

കുഞ്ഞിക്കാദര്‍ എക്‌സ്‌പ്ലോറിംഗ് ഇന്ത്യയിലേക്ക്
X

മാള: മാമ്പ്രയിലെ കുഞ്ഞിക്കാദര്‍ എക്‌സ്‌പ്ലോറിംഗ് ഇന്ത്യയിലേക്ക്. ഇന്ത്യയിലെ പ്രഥമ പൗരനുമായി സംവധിക്കാനുള്ള അസുലഭ അവസരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് മാമ്പ്ര യൂനിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുഞ്ഞിക്കാദര്‍. പ്ലസ്ടു സയന്‍സ് വിഭാഗത്തിലെ ഈ മിടുക്കന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പാസ് വേഡ് പദ്ധതിയിലൂടെയാണ് ഈ ഭാഗ്യം കൈവന്നത്.

ട്യൂണിംഗ് ഫ്‌ലവറിംഗ് എന്നീ സ്‌റ്റേജുകളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കാണ് ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പ്ലോറിംഗ് ഇന്ത്യയിലേക്ക് ക്ഷണം ലഭിക്കുക. ഇന്ത്യന്‍ പാര്‍ലിമെന്റ്, വിവിധ സര്‍വ്വകലാശാലകള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

സംസ്ഥാനത്ത് നിന്ന് 100 പേര്‍ക്കാണ് എക്‌സ്‌പ്ലോറിംഗ് ഇന്ത്യയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ടു പേരില്‍ ഒരാളാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കുഞ്ഞിക്കാദറും കുടുംബവും സ്‌കൂള്‍ അധികൃതരും. നവംബര്‍ 11 ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നാണ് യാത്ര പുറപ്പെടുന്നത്. 18 ന് തിരിച്ചെത്തും. മാമ്പ്ര തൂപ്പേലി ബഷീറിന്റേയും സീനത്തിന്റേയും മകനാണ് കുഞ്ഞിക്കാദര്‍.

Next Story

RELATED STORIES

Share it