Districts

ഫാത്തിബി അബ്ദുല്ലക്ക് ഡോക്ടറേറ്റ്

ഫാത്തിബി അബ്ദുല്ലക്ക് ഡോക്ടറേറ്റ്
X

കല്‍പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സുവോളജിയില്‍ ഡോക്ടറേറ്റ് നേടി മാനന്തവാടി എടവക സ്വദേശി ഫാത്തിബി അബ്ദുല്ല.തൃശ്ശൂര്‍ കോള്‍ പാടത്തിലെ സൂപ്ലാങ്ക്ടണുകളെ കുറിച്ചുള്ള പഠനത്തിനാണ് ജെ ആര്‍ എഫോടുകൂടി ഫാത്തിബി പി എച്ച് ഡി നേടിയത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ അനീഷ് ഇ എമ്മിന്റെ കീഴില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നാണ് ഫാത്തിബി പഠനം പൂര്‍ത്തീകരിച്ചത്. തളിപ്പറമ്പ് സ്വദേശികളായ അബ്ദുല്ല ആമിന ദമ്പതികളുടെ മകളും,പള്ളിക്കല്‍ കാരക്കുനി ബാരിക്കല്‍ ലിയാഖത്തിന്റെ ഭാര്യയുമാണ് ഫാത്തിബി.മക്കള്‍:അഹ്മദ് നഹ്യാന്‍,ഹാനിയ ഹംദ.



Next Story

RELATED STORIES

Share it