Districts

ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആശുപത്രിയിലെ ആറു ജീവനക്കാരെയും ചികിൽസയ്‌ക്കെത്തിയ നാല് ഗര്‍ഭിണികളെയും നിരീക്ഷണത്തില്‍ ആക്കി

ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശിനി ആയ ഇവര്‍ ഈ മാസം അഞ്ചിന് നാട്ടിലേക്ക് പോയിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ നടന്ന പരിശോധനയില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്.

ആശുപത്രിയിലെ ആറു ജീവനക്കാരെയും ചികിൽസയ്‌ക്കെത്തിയ നാല് ഗര്‍ഭിണികളെയും പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തില്‍ ആക്കി. ആശുപത്രിയിലെത്തിയ മറ്റുള്ളവരുടേയും ഇവര്‍ ബന്ധപ്പെട്ടവരുടേയും വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് പുറത്ത് വിടാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.

Next Story

RELATED STORIES

Share it