വയനാട് ജില്ലയില്‍ 339 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 117269 ആയി. 111648 പേര്‍ ഇതുവരെ രോഗമുക്തരായി.

കൽപ്പറ്റ: വയനാട് ജില്ലയില്‍ വെള്ലിയാഴ്ച്ച 339 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 577 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 336 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.18 ആണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 117269 ആയി. 111648 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4834 പേരാണ് ജില്ലയില്‍ ചികിൽസയിലുള്ളത്. ഇവരില്‍ 4101 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
തവിഞ്ഞാല്‍ 32, പനമരം, ബത്തേരി 27 വീതം, നെന്‍മേനി 25, കല്‍പ്പറ്റ 22, എടവക, പൊഴുതന 21, പടിഞ്ഞാറത്തറ 18, അമ്പലവയല്‍ 16, മുട്ടില്‍, തൊണ്ടര്‍നാട് 15 വീതം, പുല്‍പ്പള്ളി 12, മാനന്തവാടി 11, മുള്ളന്‍കൊല്ലി 9, പൂതാടി 8, നൂല്‍പ്പുഴ, വെങ്ങപ്പള്ളി 7 വീതം, കോട്ടത്തറ, മീനങ്ങാടി, മേപ്പാടി, വൈത്തിരി 6 വീതം, കണിയാമ്പറ്റ, തിരുനെല്ലി 5 വീതം, വെള്ളമുണ്ട 4, മൂപ്പൈനാട് 3, തരിയോട് 2 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ബഹറിനില്‍ നിന്നും എത്തിയ മേപ്പാടി സ്വദേശിക്കും കര്‍ണ്ണാടകയില്‍ നിന്നും എത്തിയ വൈത്തിരി സ്വദേശിക്കും ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1443 പേരാണ്. 1506 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14066 പേര്‍. ഇന്ന് പുതുതായി 49 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1874 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 786663 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 784193 എണ്ണത്തിന്റെ ഫലം ലഭിച്ചു. 666924 പേര്‍ നെഗറ്റീവും 117269 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന ...
23 May 2022 5:19 PM GMTവര്‍ക്കല ജാമിഅ മന്നാനിയ്യായില്‍ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു
23 May 2022 5:15 PM GMTജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTഫോര്‍ട്ട് കൊച്ചിയില്‍ മാരകമയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ്...
23 May 2022 2:30 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTവിജയ് ബാബു ആദ്യം മടങ്ങിയെത്തു, എന്നിട്ട് ജാമ്യഹരജി പരിഗണിക്കാം:...
23 May 2022 12:00 PM GMT