Districts

കണ്ണൂർ ടൗണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഉള്ള ഗതാഗത നിയന്ത്രണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കണ്ണൂർ ടൗണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
X

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കൊവിഡ് കണ്ടയിന്‍മെന്‍റ് സോണുകളില്‍ പോലിസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഉള്ള ഗതാഗത നിയന്ത്രണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാട്ടുമച്ചാൽ -മുണ്ടയാട്, വാണിവിലാസം-കറുവൻ വൈദ്യർ പീടിക, എടചൊവ്വ-കോളനി റോഡ്, താർ റോഡ്, മയ്യാലപ്പീടിക, എംപിസി താണ, സമാജം റോഡ്, പാതിരിപറമ്പ, ചൊവ്വ, താണ-എബിസി റോഡ് എന്നിവിടങ്ങളിലാണ് റോഡുകള്‍ ബാരിക്കേഡ് വച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.

കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ വിഷ്ണു കുമാറിന്‍റെ നേതൃത്വത്തില്‍ ജിഎസ്ഐ സുരേശന്‍, വിജയമണി, ഹാരിസ്, തുടങ്ങിയവര്‍ ആണ് സ്റ്റേഷന്‍ പരിധികളില്‍ നിയന്ത്രണനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Next Story

RELATED STORIES

Share it